Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Healthcare

Europe

ജ​ർ​മ​നി​യി​ൽ ച​രി​ത്ര​പ​ര​മാ​യ ആ​രോ​ഗ്യ പ​രി​ഷ്ക​ര​ണം; മ​രു​ന്നു​ക​ൾ​ക്ക് വി​ല കൂ​ടും, ഹോ​മി​യോ​പ്പ​തി​ക്കും ക​ഞ്ചാ​വി​നും ഇ​നി ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ല

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം തു​ക കു​തി​ച്ചു​യ​രു​ന്ന​ത് ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ച​രി​ത്ര​പ​ര​മാ​യ ആ​രോ​ഗ്യ പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ന്‍റെ ക​ര​ട് രേ​ഖ​യ്ക്ക് ഫെ​ഡ​റ​ൽ കാബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി.

കോ​ടി​ക്ക​ണ​ക്കി​ന് യൂ​റോ​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ നി​ന്നും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളെ ര​ക്ഷി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മേ​ൽ അ​ധി​ക പ്രീ​മി​യം ഭാ​രം വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​മാ​ണ് ഈ ​അ​ടി​യ​ന്തി​ര നീ​ക്ക​മെ​ന്ന് ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഏ​താ​നും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​മാ​ണി​ത്. ഏ​ക​ദേ​ശം 16 ബി​ല്യ​ൺ യൂ​റോ​യി​ല​ധി​കം ലാ​ഭി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഈ ​പു​തി​യ നി​യ​മം വ​ഴി ഇ​ൻ​ഷു​റ​ൻ​സ് തു​ക​ക​ൾ ഇ​നി​യും വ​ർ​ധി​ക്കു​ന്ന​ത് ത​ട​യാ​ൻ സാ​ധി​ക്കും എ​ന്ന് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു.

ഭ​ര​ണ​പ​ക്ഷ​ത്തെ സ​ഖ്യ​ക​ക്ഷി​യാ​യ എ​സ്പിഡി​യു​മാ​യി ക​ടു​ത്ത ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ഈ ​ച​രി​ത്ര തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ലെ പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളി​ലൊ​ന്ന് പ്രി​സ്ക്രി​പ്ഷ​ൻ മ​രു​ന്നു​ക​ളു​ടെ വി​ല വ​ർ​ദ്ധ​ന​വാ​ണ്.

നി​ല​വി​ൽ ഡോ​ക്ട​ർ​മാ​ർ എ​ഴു​തി​ത്ത​രു​ന്ന പ്രി​സ്ക്രി​പ്ഷ​ൻ മ​രു​ന്നു​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ വ​ലി​യ തോ​തി​ൽ സ​ബ്സി​ഡി ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ പു​തി​യ നി​യ​മ​പ്ര​കാ​രം മ​രു​ന്നു​ക​ൾ വാ​ങ്ങു​മ്പോ​ൾ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള​വ​രും കൈ​യി​ൽ നി​ന്നും കൂ​ടു​ത​ൽ തു​ക ന​ൽ​കേ​ണ്ടി വ​രും.

ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​ഞ്ചാ​വ് പൂ​ക്ക​ളും ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ളും ഇ​നി മു​ത​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടി​ല്ല. ഇ​വ​യ്ക്കു​ള്ള ചി​ല​വു​ക​ൾ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ ന​ൽ​കി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.

2028 മു​ത​ൽ ജ​ർ​മനി​യി​ൽ മ​ധു​ര​പാ​നീ​യ​ങ്ങ​ൾ​ക്ക് പു​തി​യ നി​കു​തി ഏ​ർ​പ്പെ​ടു​ത്തും. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന 450 മി​ല്യ​ൺ യൂ​റോ പൊ​തു ബ​ജ​റ്റി​ലേ​ക്ക് പോ​കാ​തെ പൂ​ർ​ണ്ണ​മാ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ-​പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി മാ​റ്റി​വയ്​ക്കും.

തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം വാ​ങ്ങു​ന്ന​വ​രു​ടെ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് തു​ക ഇ​ത്ര​യും കാ​ലം ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളാ​ണ് വ​ഹി​ച്ചി​രു​ന്ന​ത്. വ​ർ​ഷം 12 ബി​ല്യ​ൺ യൂ​റോ വ​രു​ന്ന ഈ ​തു​ക ഇ​നി മു​ത​ൽ ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ നേ​രി​ട്ട് ന​ൽ​കും.

ജോ​ലി​യി​ല്ലാ​ത്ത പ​ങ്കാ​ളി​ക​ൾ​ക്ക് നി​ല​വി​ലു​ള്ള പൂ​ർ​ണ്ണ സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ൽ മാ​റ്റം വ​രും. ഇ​വ​ർ​ക്കാ​യി 2.5 ശതമാനം പ്രീ​മി​യം ഏ​ർ​പ്പെ​ടു​ത്തും. ഫാ​മി​ലി റീ​യൂ​ണി​യ​ൻ വി​സ​യി​ൽ ജ​ർ​മ​നി​യി​ൽ എ​ത്തു​ന്ന മ​ല​യാ​ളി​ക​ളെ​യും ഇ​ത് ബാ​ധി​ക്കും.

എ​ന്നാ​ൽ ഏഴ് വ​യ​സിൽ താ​ഴെ കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ, രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ, പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​ർ​ക്ക് ഇ​തി​ൽ ഇ​ള​വു​ണ്ടാ​കും.

ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ, ഭ​ര​ണം എ​ന്നി​വ​യ്ക്കു​ള്ള ചി​ല​വു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കും. കൂ​ടാ​തെ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളി​ലെ​യും ഡോ​ക്ട​ർ​മാ​രു​ടെ അ​സോ​സി​യേ​ഷ​നു​ക​ളി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ള​ത്തി​ന് പ​രി​ധി നി​ശ്ച​യി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.

ജ​ർമ​നി​യി​ൽ ഈ ​വ​ർ​ഷം മാ​ത്രം ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് വി​ഹി​ത​ത്തി​ൽ മൂന്ന് ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. നി​ല​വി​ലെ അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​ടെ സാ​മ്പ​ത്തി​ക ക​മ്മി 2027-ലെ 15.3 ​ബി​ല്യ​ൺ യൂ​റോ​യി​ൽ നി​ന്നും 2030-ഓ​ടെ 40.4 ബി​ല്യ​ൺ യൂ​റോ​യാ​യി കു​തി​ച്ചു​യ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

ഇ​ത് ത​ട​യാ​നാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ അ​ടി​യ​ന്തി​ര​മാ​യി നി​യ​മം നി​ർ​മ്മി​ക്കു​ന്ന​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​തി​നെ ച​രി​ത്ര​പ​ര​മാ​യ പ​രി​ഷ്കാ​രം എ​ന്ന് വി​ളി​ക്കു​മ്പോ​ൾ, ഇ​ത് വെ​റു​മൊ​രു വെ​ട്ടി​ക്കു​റ​യ്ക്ക​ൽ മാ​ത്ര​മാ​ണെ​ന്നാ​ണ് ജ​ർമ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും പേ​ഷ്യ​ന്‍റ് പ്രൊ​ട്ട​ക്ഷ​ൻ ഫോ​റ​ങ്ങ​ളും ആ​രോ​പി​ക്കു​ന്ന​ത്.

ഇ​തൊ​രു പ​രി​ഷ്കാ​ര​മ​ല്ല, മ​റി​ച്ച് ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ പോ​ക്ക​റ്റ​ടി​ക്കു​ന്ന വ​ലി​യൊ​രു വെ​ട്ടി​ച്ചു​രു​ക്ക​ൽ പാ​ക്കേ​ജാ​ണ്. ഇ​തി​ന്‍റെ മു​ഴു​വ​ൻ ഭാ​ര​വും രോ​ഗി​ക​ളു​ടെ തോ​ളി​ലാ​ണ് വ​രാ​ൻ പോ​കു​ന്ന​ത് എ​ന്ന് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

കാ​ബി​ന​റ്റ് അം​ഗീ​ക​രി​ച്ച ഈ ​ക​ര​ട് നി​യ​മം അ​ടു​ത്ത​താ​യി ജ​ർ​മ​ൻ പാ​ർ​ല​മെന്‍റി​ൽ വോ​ട്ടി​നി​ടും. പ്ര​തി​പ​ക്ഷ​ത്ത് നി​ന്നും ക​ടു​ത്ത എ​തി​ർ​പ്പു​കൾ ഈ ​നി​യ​മം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ജ​ർ​മ​നി​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ളെ​യും പ്ര​തി​മാ​സ ബ​ജ​റ്റി​നെ​യും നേ​രി​ട്ട് ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണ് ഈ ​പു​തി​യ നി​യ​മം.

Latest News

Corehub Up